വിദ്യാർഥികൾ ആശങ്കയിൽ
വാളയാർ
തമിഴ്‌നാട് പരിശോധന കർശനമാക്കിയതോടെ കോയമ്പത്തൂരിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ആയിരക്കണക്കിനു മലയാളി വിദ്യാർഥികൾ പ്രതിസന്ധിയിലായി. ചൊവ്വാഴ്ച കോളേജുകൾ പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് പരിശോധന കടുപ്പിച്ചത്. രണ്ട് ഡോസ് വാക്സിനെടുത്ത, 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കണമെങ്കിൽ നിർബന്ധമാണ്. സെമസ്റ്റർ പരീക്ഷ അടുത്തതോടെ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ










