“ജനകീയാസൂത്രണം 25 വർഷങ്ങൾ – അധികാരവും സിവിൽ സർവ്വീസും ജനങ്ങളിലേക്ക് “
KGOA ഓൺ ലൈൻ ശില്പശാല നടത്തി
ജനകീയാസൂത്രണ പ്രസ്ഥാനം 25 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും ജനകീയാസൂത്രണത്തിന്റെ ആദ്യ കാല നേതാക്കളെ ആദരിക്കുന്നതിനുമായി പരിപാടി സംഘടിപ്പിക്കുന്നു.
2021 ആഗസ്റ്റ് 31 ന് രാവിലെ 10.30 ന് മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ബഹു. വിദ്യുച്ഛക്തി വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി, മുൻ എം.എൽ.എ. സി.കെ.രാജേന്ദ്രൻ എന്നിവർ പാലൊളി മുഹമ്മദ് കുട്ടിയെ ആദരിച്ച് സംസാരിയ്ക്കും.മുൻചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, കെ.ജി.ഒ.എ മുൻ സംസ്ഥാന നേതാക്കളായ വി.വി.സുധാകരൻ,എം.കെ.വാസു, കെ.ശിവകുമാർ, ടി.എസ്.രഘുലാൽ എന്നിവർ സംസാരിയ്ക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ. നാസർ ആദ്ധ്യക്ഷത വഹിയ്ക്കുന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ സ്വാഗതവും സംസ്ഥാന ട്രഷറർ പി.വി. ജിൻ രാജ് നന്ദിയും പറയും.
ജനകീയാസൂത്രണം 25 വർഷങ്ങൾ- KGOA ഓൺ ലൈൻ ശില്പശാല പാലക്കാട് വെച്ച് നടന്നു











