പാലക്കാട്: ജനകീയാസൂത്രണം 25 വർഷങ്ങൾ: അധികാരവും സിവിൽ സർവ്വീസും ജനങ്ങളിലേക്ക്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ ഓൺലെയിൻ ശിൽപശാല സംഘടിപ്പിക്കുന്ന. ആ ഗസ്റ്റ് 31-രാവിലെ 10.3ന് മുൻതദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും കെ.ജി.ഒ.എ.സംസ്ഥാന പ്രസിഡൻറ് ഡോ: എം.എ.നാസർ അദ്ധ്യക്ഷനാകും.വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. മുൻ എം.എൽ.എ.സി.കെ.രാജേന്ദ്രൻ പാലോളി മുഹമ്മദ് കുട്ടിയെ പൊന്നാടയണിയിച്ച് ആദരിക്കും. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.പ്രമുഖർ പങ്കെടുത്തു സംസാരിക്കും.









