ജനപ്രതിനിധികളുടെ സംഗമം സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉൽഘാടനം ചെയ്തു.
പാലക്കാട്:
ജില്ലയിലെ
വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികളുടെ സംഗമം സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉൽഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നാടിന് മാതൃകയായി
വെൽഫെയർ പാർട്ടിയുടെ പ്രതിനിധികൾ മികച്ച ജനസേവന പ്രവർത്തനങ്ങൾ ആണ് കാഴ്ച വെക്കുന്നതെന്നും
സുതാര്യതയുള്ള
ജനക്ഷേമ വികസന പ്രവർത്തനങ്ങളും ആനുകൂല്യങ്ങൾ അർഹത പ്പെട്ട ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിലും കേരളത്തിലെ വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികൾ മുന്നിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ
ജനപ്രതിനിധികളായ എം.സുലൈമാൻ, ഗഫൂർ.പി, റംല ഉസ്മാൻ, സുഹ്റ ടീച്ചർ, അമീറ മുസ്തഫ, കെ.ടി.രസ്ന ടീച്ചർ എന്നിവർ വാർഡിലെ പ്രവർത്തന ങ്ങൾ പങ്ക്‌വെച്ചു.
പരിപാടിയിൽ
ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് പി.ഉസ്മാൻ,
സെക്രട്ടറി ചന്ദ്രൻ പുതുക്കോട്, സംഘടന സെക്രട്ടറി എം.ദിൽഷാദലി, മീഡിയ സെക്രട്ടറി കെ.വി.അമീർ,
ട്രഷറർ മജീദ് തത്തമംഗലം, നൗഷാദ് പറളി എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി
ജില്ലാ മീഡിയ ഡെസ്ക്.
പാലക്കാട്.
https://www.facebook.com/182703702086542/posts/1469204623436437/










