പാലക്കാട്
കൃത്യമായ ഇടവേളയിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്പ് മുടങ്ങിയതോടെ കന്നുകാലികളിൽ കുളമ്പുരോഗം കൂടി. ആറു മാസത്തിലൊരിക്കൽ എടുക്കേണ്ട കുത്തിവയ്പിനുള്ള മരുന്ന് കേന്ദ്ര സർക്കാർ വൈകിച്ചതാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. മാസങ്ങളോളം മരുന്നിന് ക്ഷാമം നേരിട്ടു.
സംസ്ഥാന സർക്കാർ പണം നൽകി പൊതുവിപണിയിൽനിന്ന് വാങ്ങിയാണ് രോഗബാധിത പ്രദേശങ്ങളിൽ സൗജന്യ റിങ് വാക്സിനേഷൻ നടത്തുന്നത്. രോഗവ്യാപനം കൂടിയ മേഖലയിൽ പ്രതിരോധ കുത്തിവയ്പ് ഊർജിതമാക്കി. 4567 കാലികൾക്ക് കുത്തിവയ്പ് നൽകിയതായി മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിലിലാണ് ജില്ലയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച പശുക്കൾക്ക് കുത്തിവയ്പ് നടത്തിയെങ്കിലും രോഗവ്യാപനം തടയാനായില്ല. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ 678 കാലികളിൽ രോഗം കണ്ടെത്തി. പുതുശേരി പഞ്ചായത്തിൽമാത്രം നൂറിലധികം പശുക്കളിൽ രോഗം സ്ഥിരീകരിച്ചു. ജൂലൈ 15 വരെ 333 കന്നുകാലികൾക്കാണ് രോഗം ബാധിച്ചതെങ്കിൽ ഒന്നര മാസത്തിൽ എണ്ണം ഇരട്ടിയിലധികമായി. കന്നുകുട്ടികളടക്കം 21 കാലികൾ ചത്തു. പ്രതിരോധമരുന്ന് ഉടൻ ലഭ്യമാക്കി രോഗവ്യാപനം തടയണമെന്നാണ് കർഷകരുടെ ആവശ്യം.
കുളമ്പുരോഗ വ്യാപനം തടയാനുള്ള ഏകമാർഗം റിങ് വാക്സിനേഷനാണ്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കന്നുകാലികൾക്കും കുത്തിവയ്പ് നൽകണം. കേന്ദ്രസർക്കാർ വാക്സിൻ നൽകാത്തതിനാൽ നിലവിൽ സർക്കാർ വിലകൊടുത്താണ് റിങ് വാക്സിനേഷന് മരുന്ന് വാങ്ങുന്നത്. രോഗബാധ സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ വാക്സിനേഷൻ പൂർത്തിയാക്കാനാവശ്യമായ മരുന്നിന് ക്ഷാമമുണ്ട്. കേന്ദ്ര സർക്കാരിൽനിന്ന് എത്രയും വേഗം മരുന്ന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഉദ്യേ
കേന്ദ്രം മരുന്ന് മുടക്കി
പാലക്കാട്
കൃത്യമായ ഇടവേളയിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്പ് മുടങ്ങിയതോടെ

. ആറു മാസത്തിലൊരിക്കൽ എടുക്കേണ്ട കുത്തിവയ്പിനുള്ള മരുന്ന് കേന്ദ്ര സർക്കാർ വൈകിച്ചതാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. മാസങ്ങളോളം മരുന്നിന് ക്ഷാമം നേരിട്ടു.