എക്‌സൈസ് പിടികൂടിയ വിദേശമദ്യം.
പാലക്കാട്: പറളി എക്‌സൈസ് കല്ലേക്കാട്, പത്തിരിപ്പാല, വെള്ളറോഡ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 35.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി. മദ്യം കൈവശം വച്ച വെള്ളറോഡ് സ്വദേശി പ്രദീപ് കുമാറിനെതിരെ കേസെടുത്തു. കൊവിഡ് നിയന്ത്രണം മറയാക്കി വ്യാപകമായി മദ്യം വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. കല്ലേക്കാട് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ച ചാമക്കാട് സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
പറളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ആർ.അജിത്തിന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർമാരായ ജിഷു ജോസഫ്, പി.എൻ.സനിൽ, പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.പി.അനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ
എ.കെ. അരുൺകുമാർ, ടി.വി. അഖിൽ, ഡി. വിപിൻദാസ്, കെ.ടി. ശബരീഷ്, എസ്. നിഷാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ടി. റഷീദ, എ.അജിത, കെ. ഷീജ, ഡ്രൈവർ രഘുനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.










