Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

ക്രിമിനലുകളായിട്ടും കേസില്ലാ ജനപ്രതിനിധികൾ —അസീസ് മാസ്റ്റർ —

Palakkad News by Palakkad News
4 years ago
in EDITORIAL
0
ക്രിമിനലുകളായിട്ടും കേസില്ലാ ജനപ്രതിനിധികൾ  —അസീസ് മാസ്റ്റർ —
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് പെരുമാറ്റച്ചട്ടത്തിൻ്റെ പേരിൽ സാധാരണക്കാർക്കെതിരേ കുറ്റവും ശിക്ഷയും പിഴയും ഈടാക്കുന്ന ആഭ്യന്തര വകുപ്പ്  എംപിമാരും എംഎൽമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസ്സുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ

പിൻവലിച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎൽഎമാരും ഉൾപ്പെടുന്ന ക്രിമിനൽ കേസ്സുകൾ പിൻവലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത് വക വെക്കാതെയാണ് കേരളം കേസ് പിൻവലിച്ചതെന്ന ഗുരുതരമായ പ്രശ്നം പൊതുസമൂഹത്തിന് മുൻപാകെയുള്ളത്. 

ക്രിമിനൽ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 ക്രിമിനൽ കേസുകളും, ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലിൽ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും, കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു കേസ്സും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.

അഭിഭാഷകനായ ടി.ജി.എൻ.നായരാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ നടപടികൾ സംബന്ധിച്ച വിശദശാംശങ്ങളും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എംപി മാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ 170 കേസുകളുടെ വിചാരണയാണ് നിലവിൽ പൂർത്തിയാക്കാനായി ഉള്ളത്. പ്രത്യേക കോടതിയിലെ നാല് ജഡ്ജിമാരിൽ മൂന്ന് പേരുടെ കോടതി മുറിയിലും വിചാരണ നടത്തുന്നതിന് വീഡിയോ കോൺഫെറൻസ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. 

വിവിധ മജിസ്ട്രേറ്റ് കോടതികളുടെ പരിഗണനയിൽ ഉള്ള 381 കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. സാധാരണക്കാർ കോടതി വ്യവഹാരങ്ങളിൽപ്പെട്ട് കാലവും നേരവും നഷ്ടപ്പെടുമ്പോഴാണ് ക്രിമിനൽ കുറ്റകൃത്യം ചെയ്ത എം എൽ എമാരും എം പിമാരും കേസിൽ നിന്നും മുക്തരായിരിക്കുന്നത്. അതും പരമോന്നത കോടതിയുടെ വാക്ക് ധിക്കരിച്ചു കൊണ്ട്. ഏതായാലും സമൂഹത്തിൽ രണ്ട് നീതിയാണെന്ന വസ്തുത ബോധ്യപ്പെടുത്തിയ സർക്കാറിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് മുകളിലുദ്ധരിച്ചത്. തുല്യനീതിക്ക് വേണ്ടി ശബ്ദിക്കുന്ന തലമുറക്കേ ഈ നാടിൻ്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തിക്കാനാവുകയുള്ളൂ. എല്ലാവർക്കും നന്മകൾ നേരുന്നു. ജയ്ഹിന്ദ്.

Previous Post

ബി.ജെ.പി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു: എ.കെ. ബാലൻ

Next Post

മീഡിയാ ക്ലമ്പിൻ്റെ 2 മാദ്ധ്യമ പുരസ്ക്കാരം വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
മീഡിയാ ക്ലമ്പിൻ്റെ 2 മാദ്ധ്യമ പുരസ്ക്കാരം വിതരണം ചെയ്തു

മീഡിയാ ക്ലമ്പിൻ്റെ 2 മാദ്ധ്യമ പുരസ്ക്കാരം വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News