മണ്ണാർക്കാട്
ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ ചന്ദനം പിടിച്ചു. മണ്ണാർക്കാട് റാപ്പിഡ് റെസ്പോൺസ് ടീമും ഒമ്മല ഫോറസ്റ്റ് സ്റ്റേഷനും ചേര്‍ന്ന് ഗൂളിക്കടവിൽ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച പകല്‍ 12ന് ചന്ദനം പിടിച്ചെടുത്തത്.
ചന്ദനം കടത്തിയ പെട്ടിക്കൽ സ്വദേശി എമിൻ മോനച്ചനെ (24) അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ചന്ദനം കടത്താൻ ഉപയോഗിച്ച ബൈക്ക് (കെഎൽ 01 സിബി 8447) കസ്റ്റഡിയിലെടുത്തു. ഡിഎഫ്ഒ വി പി ജയപ്രകാശിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ചന്ദനം മുറിച്ചതെന്ന് വനം അധികൃതര്‍ പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










