Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മുട്ടില്‍ മരംമുറി: ചീഞ്ഞുനാറുന്ന ധർമ്മടം ഇടനാഴികൾ — അസീസ് മാസ്റ്റർ

Palakkad News by Palakkad News
5 years ago
in Uncategorized
0
മുട്ടില്‍ മരംമുറി: ചീഞ്ഞുനാറുന്ന ധർമ്മടം ഇടനാഴികൾ — അസീസ് മാസ്റ്റർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുട്ടിൽ മരംമുറി കേസ് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ആദിവാസികളെ കബളിപ്പിച്ച് കോടികൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഇതില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു

വന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണമാണ് മുട്ടിൽ വീണ്ടും വിവാദ കൊടുക്കാറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. 

വനം സംരക്ഷിക്കാന്‍ ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കുള്ള ധര്‍മടം ബന്ധം എന്താണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ്   പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് വിവാദ മരംമുറി കേസിൽ എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ തയ്യാറാക്കിയിരിക്കുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി.സാജൻ, ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനായ ധർമ്മടം സ്വദേശിക്കുമെതിരേ വിരൽ ചൂണ്ടുന്നതാണ് പ്രസ്തുത റിപ്പോർട്ട്. അഗസ്റ്റിൻ സഹോദരങ്ങൾ മരംകൊള്ള കേസിലെ പ്രധാന പ്രതികളാണെന്ന പൂർണ ബോധ്യത്തോടെയാണ് ഇവർക്ക് അനുകൂലമായി എൻ ടി സാജൻ  വനം ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. അതിനേക്കാൾ ഭയാനകവും മാധ്യമ പ്രവർത്തകർക്കാകമാനം നാണക്കേടുണ്ടാക്കുന്ന, ധർമ്മസങ്കടമുണ്ടാക്കുന്നതാണ്   മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന മാധ്യമപ്രവർത്തകന് ഈ കേസിലുള്ള പങ്ക്.  ഈ മാധ്യമ പ്രവർത്തകനുമായി സഹോദരങ്ങൾ ഫെബ്രുവരി ഒന്നു മുതൽ മേയ് 31 വരെ 119 തവണ സംസാരിച്ചതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഒആർ 1 / 2021 ആയി ഫെബ്രുവരി 8ന് റജിസ്റ്റർ ചെയ്ത 14 ക്യുബിക് മീറ്റർ 

ഈട്ടി കടത്തിയ കേസിലെ പ്രതികളാണ് സഹോദരങ്ങൾ എന്ന ബോധ്യത്തോടെ തന്നെയാണ് സാജൻ കേസിൽ ഇടപെടുന്നതെന്നും 

രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാണ്.

ഇത്രയും ഗുരുതരമായ റിപ്പോർട്ട് മറച്ചുവച്ചുകൊണ്ടാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയത്. 

വനം വകുപ്പില്‍ സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥന്‍ ഉള്ളതുകൊണ്ടാണ് കള്ളക്കച്ചവടം പിടിക്കപ്പെട്ടത്. എന്നാൽ 

ആ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ച, മരം മുറി മാഫിയയുടെ അടുത്തയാളുകളായ ഉദ്യോഗസ്ഥർക്ക് ഈ മാധ്യമ പ്രവർത്തകൻ നടത്തിയ ഇടപെടൽ തൊഴിലിനു ചേരാത്ത നടപടിയായി. 

മരം മാഫിയയെ സഹായിച്ചെന്ന ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല. അയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി മാറ്റുകയും ചെയ്തുവെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

മരം മുറി വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായതെന്ന പ്രതിപക്ഷത്തിൻ്റെ വാദം ഏറെക്കുറെ ശരിയുമാണ്. ഏതായാലും മുട്ടിൽ മരം മുറി കേസിൽ സർക്കാറിൻ്റെ വീഴ്ച വ്യക്തമാണ്. അതിനൊരു പ്രായശ്ചിത്തമായെന്നോണം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇടനിലക്കാർക്കാതിരെയും മുഖം നോക്കാതെ മാതൃകാപരമായ  നടപടിയെടുക്കണം. ഇതിനു സര്‍ക്കാര്‍ തയാറാകണമെന്നാണ് ഈയവസരത്തിൽ പൊതുജനങ്ങൾക്കും ആവശ്യപ്പെടാനുള്ളത്. ജയ് ഹിന്ദ്‌.

Previous Post

മലബാർ സമര ചരിത്ര സംരക്ഷണം സമരം സംഘടിപ്പിച്ച്മുസ്ലിം യൂത്ത് ലീഗ്

Next Post

വനിതാ കൂട്ടായ്മ കേരള വനിതാ കോൺഗ്രസ്‌ (എം)

Palakkad News

Palakkad News

Next Post
വനിതാ കൂട്ടായ്മ കേരള വനിതാ കോൺഗ്രസ്‌ (എം)

വനിതാ കൂട്ടായ്മ കേരള വനിതാ കോൺഗ്രസ്‌ (എം)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News