മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരുക്കേൽപിച്ച സംഭവം; 3 പേർ അറസ്റ്റിൽ
കൊല്ലങ്കോട്∙ മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയാർഡാം സ്വദേശി എസ്.ഷിബു (25) ,മിനുക്കം പാറ സ്വദേശികളായ എൽ.രാജീവ് (23) ആർ. അനു(25) എന്നിവരാണ് അറസ്റ്റിലായത്. 22ന് പോത്തമ്പാടം പെരുംചിറ ആർ. ജയേഷിനെ(32) വീട്ടിൽ കയറി മാരകായുധം കൊണ്ടു കൈത്തണ്ടയിൽ വെട്ടി പരുക്കേൽപിച്ചെന്നാണ് കേസ്.
കൊടുവാളും പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പരുക്കേറ്റ ജയേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിഐ എ. വിപിൻദാസ്, ഗ്രേഡ് എസ്ഐ യാക്കൂബ്, കെ. രമേഷ്, സി. സുകുമാരൻ, എസ്. ജിജോ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.










