Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലാ ആശുപത്രിയുടെ പേര് മാറ്റം : പ്രതിഷേധാർഹം. പാൽഘാട്ട് ഹിസ്റ്ററി ക്ലബ്

Palakkad News by Palakkad News
5 years ago
in Uncategorized
0
ജില്ലാ  ആശുപത്രിയുടെ പേര് മാറ്റം :  പ്രതിഷേധാർഹം. പാൽഘാട്ട് ഹിസ്റ്ററി ക്ലബ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ ആയുർവേദ ആശുപത്രിയുടെ ബോർഡിൽ നിന്നും റാവു ബഹാദൂർ ഓട്ടൂർ വാസവമേനോനെ നീക്കം ചെയ്ത നടപടി പ്രതിഷേധാർഹം. പാൽഘാട്ട് ഹിസ്റ്ററി ക്ലബ്

റാവു ബഹാദൂർ ഓട്ടൂർ വാസവമേനോൻ മെമ്മോറിയൽ ജില്ലാ ആയുർവേദാശുപത്രിയെ ജില്ലാ പഞ്ചായത്ത് അശുപത്രിയാക്കിയ നടപടി പ്രതിഷേധാർഹം.പഴയ ബോർഡിനു പകരം പുതിയ ബോർഡ് സ്ഥാപിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്തും ആയൂർവേദ വിഭാഗവും വാസവമേനോനെ വെട്ടിമാറ്റി കെട്ടിടത്തിന്റെ ഒരു ഭാഗത്തൊതുക്കിയത്.

പാലക്കാടിന്റെ ആരോഗ്യത്തിനും കേരളീയ ചികിത്സാരീതിയുടെ സംരക്ഷണത്തിനും പ്രചരണത്തിനും വേണ്ടി നഗരഹൃദയത്ത് കോടികൾ വിലമതിക്കുന്ന ഒരു ഏക്കർ സ്ഥലവും കെട്ടിടവും പരിപാലനത്തിനായി പ്രതിവർഷം 600 രൂപയും സർക്കാറിന് സമർപ്പിച്ച മഹത് വ്യക്തിത്വമാണ് ഓട്ടൂർ വാസവമേനോൻ.

ബ്രിട്ടീഷ് പോലീസ് ഓഫീസറായിരുന്ന മേനോൻ
തനിക്ക് ജന്മാവകാശമായി കിട്ടിയ പോസ്റ്റ്
ഓഫീസ് – കോർട്ട് റോഡിലുണ്ടായിരുന്ന
ആറ് മുറികളുള്ള ഓടിട്ട നിര കെട്ടിടവും അതിനൊടനുബന്ധിച്ചുണ്ടായിരുന്ന ഓല വീടുമാണ് ഇന്നത്തെ ജില്ലാ ആയുർവേദാശുപത്രിയായത്. തന്റെ മരണാനന്തരം ആയുർവേദാശുപത്രിയുടെ നടത്തിപ്പിപ്പിലേക്ക് പ്രതിവർഷം 600 രൂപയും മേനോൻ വകയിരുത്തിയിരുന്നു.

പാലക്കാടിന്റെ സമൂഹനിർമ്മിതിയിൽ പങ്കുവഹിച്ച നിരവധി വ്യക്തിത്വങ്ങളുണ്ട്. സമ്പത്തും ജീവിതവും ഒരു നാടിനു വേണ്ടി സമർപ്പിച്ച് നാം ഇന്നു കാണുന്ന അഭിമാന സ്തംഭങ്ങൾ പലതും പടുത്തുയർത്തിയവർ. ആ മഹദ് വ്യക്തിത്വങ്ങളെ ആദരവോടെ സ്മരിക്കുന്നതിനു വേണ്ടിയാണ് അവരുടെ പേരുകൾ സ്ഥാപനങ്ങക്കൊപ്പം ചേർക്കുന്നത്. ഉദാ. ചേറ്റൂർ ശങ്കരൻ നായർ (ഒറ്റപ്പാലം താലൂക്ക് ആശുപത്രി) എൻ എസ്. നാരായണ അയ്യർ ( വിക്ടോറിയ കോളേജ് )
പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ ( ഗവ. സംസ്കൃത കോളേജ് പട്ടാമ്പി )……

നമ്മുടെ നികുതിപ്പണം കൊണ്ട് നിർമ്മിക്കുന്ന ടോയ്ലെറ്റ് മുതലുള്ള സർവ്വ കെട്ടിടങ്ങളിലും വലിയ വലുപ്പത്തിൽ സ്വന്തം പേരെഴുതി വയ്ക്കുന്ന ജനപ്രതിനിധികൾക്കും ,ആ പേര് കാലാകാലങ്ങളിൽ തേച്ചുമിനുക്കുന്ന പിൻഗാമികൾക്കും സ്വന്തം സ്ഥലവും സമ്പത്തും സർക്കാറിന് സമർപ്പിച്ച ഓട്ടൂർ വാസവമേനോൻ
ഒരു ബാധ്യതയാണ്.

സർക്കാർ കെട്ടിടങ്ങളിൽ ആലേഖനം ചെയ്തിട്ടുള്ള ജനപ്രതിനിധികളുടെ പേര് നീക്കം ചെയ്ത് ഇതുപൊലെ ഒരു തൂണിലൊതുക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാവുമോ? രാഷ്ട്രീയ പിൻബലമില്ലാത്തതിന്റെ പേരിൽ പാലക്കാടിനെ രൂപപ്പെടുത്തിയെടുത്ത ചരിത്ര പുരുഷന്മാർ വിസ്മൃതിയിലാവരുത്.

രാജീവ് ഗാന്ധി ഖേൽരത്നയിലെ രാജീവിനെ അടർത്തിയെടുത്തതും ഓട്ടൂരിനെ വെട്ടിമാറ്റിയതും അഞ്ചു വിളക്ക് കാവി വത്കരിക്കാൻ ശ്രമിച്ചതും ഫാസിസം തന്നെ.
നാളെ ഇന്ധി രാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിലെ ഇന്ദിര, ഏ ആർ മേനോൻ പാർക്കിലെ ഏ ആർ മേനോൻ ,ഡോ : കൃഷ്ണൻ പാർക്കിലെ കൃഷ്ണൻ ,കൃഷ്ണസ്വാമി അയ്യർ പാർക്കിലെ കൃഷ്ണസ്വാമിയും മുറിച്ചു നീക്കപ്പെടാം…..

പാലക്കാടിന്റെ ചരിത്രം മായ്ക്കാനുള്ള നീക്കത്തിൽ നിന്ന് ജില്ലാ പഞ്ചായത്ത് പിൻതിരിയണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഡിഎം ഒ ക്കും പരാതി നല്കി.

Previous Post

റോട്ടറി പാലക്കാട് ഫോർട്ട് പൊതുജനങ്ങൾക്കായി ഡോക്‌സ് ഓൺ കാൾ പരിപാടി ആരംഭിച്ചു

Next Post

മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരുക്കേൽപിച്ച സംഭവം; 3 പേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News