റോട്ടറി പാലക്കാട് ഫോർട്ട് പൊതുജനങ്ങൾക്കായി ഡോക്‌സ് ഓൺ കാൾ പരിപാടി ആരംഭിച്ചു
കോവിഡ് കാലഘട്ടത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമായിക്കൊണ്ട് റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ഡോക്ടർമാരുമായി ടെലഫോൺ മുഖേന സൗജന്യമായി കൺസൾട്ട് ചെയ്യാവുന്ന പരിപാടി ആരംഭിച്ചു . ഡോക്‌സ് ഓൺ കാൾ എന്നു നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ അലോപ്പതി , ഹോമിയോപ്പതി , ദന്ത ചികിത്സ , ആയുർവേദം തുടങ്ങിയ മേഖലകളിലെ പ്രമുഖ ഡോക്ടർമാരായ ദോ.അരുൺ ജ്ഞാനപ്പിള്ളി മാധവൻ , ഡോ .അലക്സ് കുര്യൻ , ഡോ .ജൂബി ജോസ് , ഡോ .സാജിത എം .എസ് എന്നിവരുടെ സേവനം ദിവസേന ഒരു മണിക്കൂർ വീതം പൊതുജനങ്ങൾക്ക് ലഭ്യമാകും . കൂടുതൽ വിവരങ്ങൾക്കും , കൺസൾട്ട് ചെയ്യേണ്ട സമയത്തിനും 9349956828 , 9946060020 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .










