‘
പാലക്കാട്: ‘മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃകയാണെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പാരസ്പര്യവും കരുതലും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും റിട്ട.ഡി.ജി.പി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു.
പാലക്കാട് സൗഹൃദവേദി സംഘടിപ്പിച്ച ‘സൗഹൃദത്തിൻ്റെ പൊന്നോണ വസന്തത്തിൽ ഒത്തുചേരുന്നു’
ഓണം വെർച്വൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നന്മയുടെ പ്രചരണത്തിന് എല്ലാവരുടെയും ഐക്യം അനിവാര്യമാണ്. ക്രിയാത്മകമായ സംവാദങ്ങളും കൊടുക്കൽ വാങ്ങലുകളും വർധിപ്പിക്കണം. പരസ്പരം അറിയുമ്പോഴാണ് സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുക അദ്ദേഹം പറഞ്ഞു.
സൗഹൃദവേദി ചെയർമാൻ പ്രഫ.ശ്രീ മഹാദേവൻപിള്ള അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറൽ ഫാദർ.ജോസഫ് ചിറ്റിലപ്പിള്ളി, എഴുത്തുകാരൻ ടി.മുഹമ്മദ് വേളം, റിട്ട. എസ്.പി വിജയൻ, മുരളി താരേക്കാട്, ബഷീർ ഹസൻ നദ് വിവേണുഗോപാലൻ മാഷ് അഡ്വ.ഗിരീഷ് നൊച്ചുള്ളി, എഞ്ചി.എൻ.സി.ഫാറൂഖ് തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള നൂറ്റമ്പതിലധികം പേർ സംബന്ധിച്ചു.
സൗഹൃദവേദി ജനറൽ കൺവീനർ അഡ്വ.മാത്യു തോമസ് സ്വാഗതവും വൈസ് ചെയർമാൻ റിട്ട. ഡി.വൈ.എസ്.പി വി.എസ്.മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.










