പുതുക്കോട് : എസ്.ഐ.ഒ,ജി.ഐ.ഒ പുതുക്കോട് യൂണിറ്റ് സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നിർധനരായ വിദ്യാർത്ഥികൾക്ക് പാഠ പുസ്തക വിതരണവും നടത്തി. ജി.ഐ.ഒ ഏരിയാ സമിതി അംഗം ജുംന ഹനീഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതുക്കോട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുഹറ ടീച്ചർ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. തുടർന്ന് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസറും കരിയർ ഗൈഡൻസ് ട്രെയിനിയുമായ പി. എം. അബ്ദുൽ കലാം ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് ക്ലാസ് എടുത്തു. സാന്ത്വനം എന്ന തലക്കെട്ടിൽ നിർധനരായ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾക്ക് പാഠ പുസ്തക വിതരണം നടത്തി. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ഡോ. വി. എം. നിഷാദ് ആശംസകൾ അർപ്പിച്ചു. എസ.ഐ.ഒ യൂണിറ്റ് പ്രസിഡന്റ് അബൂദി സ്വാഗതം പറഞ്ഞു. അഫ്ഹാം ഖിറാഅത്തും എസ്.ഐ.ഒ ഏരിയ സമിതി അംഗം സ്വാദിഖ് നന്ദിയും പറഞ്ഞു.എസ്.ഐ.ഒ ഏരിയ സമിതി അംഗം മഷ്ഹൂർ, ജുനൈദ്, ഷബീർ, ഫവാസ്, റാഹിൽ, സൻജിദ്, സഫീർ എന്നിവർ നേതൃത്വം നൽകി.










