രണസ്മരണ പുതുക്കി പല്ലശ്ശന വേട്ടക്കരുമൻ ക്ഷേത്രാങ്കണത്തിൽ കോവിഡ് നിയമങ്ങൾ പാലിച്ച്കൊണ്ട് പല്ലശ്ശന നായർ സമുദായം അവിട്ടത്തല്ല് നടത്തി.
15 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. കിഴക്കേമുറി പടിഞ്ഞാറേമുറിക്കാർ തമ്മിലായിരുന്നു തല്ല്. നെരയോട്ടം, കുമ്പളങ്ങി ഇരുന്നു വള്ളി ചാടി, വള്ളി പിടിച്ചു ആർപ്പുവിളിച്ചു കുളത്തിൽ ചാടി ശയന പ്രദിക്ഷണത്തോടെ ചടങ്ങുകൾ അവസാനിച്ചു.
പതിയാട്ടിൽ വിക്രമൻ മൂസദ്, നാഞ്ചത് രാമചന്ദ്ര മന്നാടിയാർ, ദേവസ്വം സെക്രട്ടറി അളിയത്ത് ശബരിപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.










