പാലക്കാട് ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി ഇടം സാംസ്‌കാരിക സംഘടന.
ഇടം സാംസ്‌കാരിക സമിതി നെന്മാറയുടെ നേതൃത്വത്തിൽ പാലക്കാട് ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി. പാലക്കാട് ഡി വൈ എസ് പി. പി ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു.
എസ് ഐ മാരായ ഹംസ, എച്ച്. ഷാഹുൽ ഹമീദ്, ഷണ്മുഖൻ, സുരേഷ്, ഇടം പ്രവർത്തകരായ സതീഷ് കുമാർ.ബി, പ്രണവ് നെമ്മാറ, പ്രസാദ് സദാശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.










