ജില്ലയിൽ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ (ഓഗസ്റ്റ് 22) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- കോട്ടോപ്പാടം – പ്രാഥമിക ആരോഗ്യ കേന്ദ്രം
- തിരുവേഗപ്പുറ – കൈപ്പുറം എൽ പി സ്കൂൾ
- ഒറ്റപ്പാലം – താലൂക്ക് ആശുപത്രി
- പെരുമാട്ടി – ആർ കെ എം എ എൽ പി എസ് കല്യാണപെട്ട
- തിരുമിറ്റക്കോട് – ഹയർ സെക്കൻഡറി സ്കൂൾ ചാത്തന്നൂർ
- ചിറ്റൂർ – താലൂക്ക് ആശുപത്രി
- കോട്ടപ്പുറം – കുന്നക്കാട് ഹയാത്തുൽ ഇസ്ലാം മദ്രസ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 21 വരെ 1209191 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 21 വരെ 1209191 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 225434 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 21 ന് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 21) ടെസ്റ്റ് പോസിറ്റിവിറ്റി 21.89 ശതമാനമാണ്.
ഇന്ന് (ഓഗസ്റ്റ് 21) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- നെല്ലായ – ഇ എൻ യു പി സ്കൂൾ കൃഷ്ണപടി
- ഒറ്റപ്പാലം – താലൂക്ക് ആശുപത്രി
- ചിറ്റൂർ – താലൂക്ക് ആശുപത്രി
- പി ജെ എം ഓഡിറ്റോറിയം, പാറപ്പുറം (ഉച്ചക്ക് 1:30 മുതൽ വൈകീട്ട് 4.30 വരെ)










