കൊഴിഞ്ഞാമ്ബാറയില്‍ പതിമൂന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശശികല-വിജയന് ദമ്ബതികളുടെ മകന് വിനു പ്രസാദാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ വഴക്കിട്ട് മുറിയില്‍ക്കയറി കതകടയ്ക്കുകയായിരുന്നു. വിളിച്ചിട്ടും മുറിതുറക്കാതിരുന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.