നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലയും, നെന്മാറ ജനമൈത്രി പോലീസും സംയുക്തമായി നെന്മാറ, വല്ലങ്ങി, പോത്തുണ്ടി , അയിലൂർ, അടിപ്പെരണ്ട ഭാഗങ്ങളിലെ മാനസിക ദൗർബല്യം അനുഭവിക്കുന്ന 10 വിദ്യാർത്ഥികൾക്ക് ഓണക്കിറ്റുകളും, അവരെ ശ്രദ്ധയോടെ പരിപാലിക്കുന്ന രക്ഷിതാക്കൾക്ക് ഓണക്കോടികളും നൽകി ആദരിക്കുകയുണ്ടായി. നെന്മാറ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നന്മ നെന്മാറ മേഖലാ കോർഡിനേറ്റർ ശ്രീ. A. S വിജയന്റെ അദ്ധ്യക്ഷതയിൽ നെന്മാറ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ദീപകുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ നെന്മാറ ഭാരവാഹികളായ ശ്രീ. കബീർ ഹാജി. ശ്രീ മോഹൻദാസ് ആലിക്കൽ, ശ്രീ സുരേഷ് അനന്തരാമൻ, ശ്രീ. രാംകി, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ശ്രീ ഉജേഷ്, ശ്രീമതി. സജ്ന , എന്നിവർ സംബന്ധിച്ച ചടങ്ങിൽ നന്മ നെന്മാറ കോർഡിനേറ്റർ ശ്രീ. അബ്ബാസ് നെന്മാറ നന്ദി പ്രകടിപ്പിച്ചു.