മലമ്പുഴ:മലമ്പുഴ എം.എൽ.എ. എ.പ്രഭാകരൻ തൈ നട്ടു കൊണ്ട് ജില്ലജയിലിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കു ആരംഭം കുറിച്ചു. .ജയിൽ ഗേറ്റിൽ നിന്നും ഓഫീസ് കെട്ടിടത്തിലേക്കുള്ള വഴിക്കിരുവശവുമായി 16 സിമന്റു തൂണുകളിലേക്ക് പടർന്നു കയറുന്ന രീതിയിലാണ് ചെടികൾ നടുന്നത്. അകകാമ്പിനു ചുവപ്പ്, മഞ്ഞ, വെള്ളനിറത്തിലുളവിവിധ ഇനങ്ങളാണ്.തുടർന്ന് ജയിലിലെ കൃഷികളെല്ലാം എം.എൽ.എചുറ്റി നടന്നു കണ്ടു. വിള വൈവിധ്യത്തിൽ അത്ഭുത പ്പെട്ടു.തുടർന്ന് ഓഫിസിൽ നടന്ന ചടങ്ങിൽ സി.എം.മെഡൽ ലഭിച്ച അസി. സൂപ്രണ്ട് മിനിമോൾക്ക് ഉപഹാരം നൽകി..ജയിലേക്ക് ഒരു പുതിയ ജീപ്പ് എം.എൽ.എ. ഫണ്ടിൽ നിന്നും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹംപറഞ്ഞുസൂപ്രണ്ട്ണ്അനിൽ കുമാർ കെ.അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവസംരക്ഷണ സമിതി കൺവീനർ നാരായണൻ , മിനിമോൾ പി.എസ്. എന്നിവർ സംസാരിച്ചുഫോട്ടോ: ജയിൽ വളപ്പിലെ കൃഷി എ’ പ്രഭാകരൻ എം.എൽ.എ .ചുറ്റിനടന്ന് കാണുന്നു.