ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് ഭാരതീയ കിസാൻ മോർച്ച കർഷക വന്ദനദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി നെന്മാറ കിസാൻ മോർച്ച BJP നേതാക്കൾ നെന്മാറ പഞ്ചായത്തിലെ പരമ്പരാഗത നെൽകൃഷി, തെങ്ങ്, ക്ഷീര, പച്ചക്കറി മത്സ്യകർഷകരെ ആദരിച്ചു. കിസാൻ മോർച്ച നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി സുജി തോട്ടത്തിൽ ഉൽഘാടനം നിർവഹിച്ചുBJP നെന്മാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷിബുപേഴുംപാറ കിസാൻ മോർച്ച പഞ്ചായത്ത് പ്രസിഡൻറ് ചെന്താമരാക്ഷൻ.R
B.മുരളി, സുശീലൻ, സുധാകരൻ തുടങ്ങിയവർ കർഷകരെ ആദരിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന കിസാൻ സമ്മാൻനിധി, രാസ വള സബ്സിഡി മറ്റ് കർഷക ക്ഷേമപദ്ധതികൾ കർഷകരിലെത്തിക്കാതെ അട്ടിമറിക്കുന്ന പിണറായി സർക്കാർ കൊറോണ മഹാമാരി കാലത്ത് ദുരിതമനുഭവിക്കുന്ന കർഷകരുടെ ദുരിതത്തിന് മുന്നിൽ കണ്ണ് തുറക്കണമെന്നും സഹായങ്ങൾ പ്രഖ്യാപനങ്ങളിലൊതുക്കാതെ കർഷകരുടെ കൈകളിലെത്തിക്കുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു.