പാലക്കാട് : ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന ഹയർ സെക്കണ്ടറി മീറ്റിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിനികൾക്കായി നടത്തിയ തൃദിന ഓൺലൈൻ ക്യാമ്പ് ‘ഹയർ മീറ്റ് 2021’ സമാപിച്ചു. ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശബ്നാസ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകയും കൗൻസിലറുമായ സൗമിയ എം.എസ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിയതിയംഗം സഫിയ ഷറഫിയ്യ, ഷമീമ സക്കീർ, ഫസ്ന മിയാൻ, അബ്ദുൽ വാസിഹ് ദർമഗിരി, സ്വാലിഹ് കുന്നക്കാവ്, തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ജി.ഐ. ഒ. പാലക്കാട് ജില്ലാ കോർഡിനേറ്റർ ഫെബിന ശിഹാബുദ്ധീൻ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. ശബ്നം പി. നസീർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.എം. റഫീഅ നന്ദിയും പറഞ്ഞു.
ഷെഹ്മ ഹമീദ്