Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഹിന്ദു ബാങ്ക്’ തട്ടിപ്പ്: ചെയര്‍മാന്‍ സുരേഷ് കൃഷ്ണയുമായി തെളിവെടുപ്പ് നടത്തി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌, കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: ചെര്‍പ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ്: ചെയര്‍മാന്‍ സുരേഷ് കൃഷ്ണയുമായി തെളിവെടുപ്പ് നടത്തി

ചെര്‍പ്പുളശ്ശേരി: ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് നിധി ലിമിറ്റഡ് എന്ന പേരില്‍ നടപ്പാക്കുന്ന ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്കില്‍ സംഘപരിവാരം നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബാങ്ക് ചെയര്‍മാനും മുന്‍ ആര്‍എസ്എസ് നേതാവുമായ സുരേഷ് കൃഷ്ണയുമായി പോലിസ് തെളിവെടുപ്പ് നടത്തി. ചെര്‍പ്പുളശ്ശേരി എസ്‌ ഐ കെ സുഹൈലിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിയെ ആദ്യം വീട്ടിലും പിന്നീട് ചെര്‍പ്പുളശ്ശേരി എകെജി റോഡിലുള്ള എച്ച്ഡിബി നിധി ലിമിറ്റഡിന്റെ ഓഫിസിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാന്‍ഡിലായ പ്രതിയെ മൂന്നുദിവസമാണ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്.
ഉയര്‍ന്ന പലിശയും മറ്റ് ആനുകൂല്യങ്ങളും നല്‍കാമെന്ന് പറഞ്ഞ് ചെര്‍പ്പുളശ്ശേരിയില്‍ ആരംഭിച്ച എച്ച്ഡിബി നിധി ലിമിറ്റഡ് എന്ന ബാങ്കിതര സ്ഥാപനത്തിന്റെ പേരില്‍ പണം നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് ഓഹരി ഉടമകളും ഇടപാടുകാരും നല്‍കിയ പരാതിയിലാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ചെര്‍പ്പുളശ്ശേരി പതിനാറുപൊതിയില്‍ സുരേഷ് കൃഷ്ണയെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റുചെയ്തത്. ഏഴുപേരാണ് കബളിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ചെര്‍പ്പുളശ്ശേരി പോലിസില്‍ പരാതി നല്‍കിയത്. ആര്‍എസ്എസ് മുന്‍ ജില്ലാ ജാഗരണ്‍ പ്രമുഖും സംഘപരിവാറിന്റെ സാമൂഹിക മാധ്യമചുമതലക്കാരനുമായിരുന്നു എച്ച്ഡിബി നിധി ചെയര്‍മാന്‍ സുരേഷ് കൃഷ്ണ.
: നിക്ഷേപങ്ങളുടെ പേരില്‍ 97 ലക്ഷം രൂപ സ്വരൂപിച്ചെന്നും ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ആരോപണമുയര്‍ന്നിരുന്നു. 16 ശതമാനം വരെ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. ആര്‍ഡി നിക്ഷേപം എന്ന പേരിലും വ്യാപകമായി പണം പിരിച്ചിട്ടുണ്ട്.

ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനുവേണ്ടി ലാഭം വിനിയോഗിക്കപ്പെടുമെന്ന വാഗ്ദാനത്തോടെയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍നിന്നായി നിക്ഷേപം സ്വീകരിക്കുകയും ചെയ്തത്. പിന്നാലെയാണ് ചെര്‍പ്പുളശ്ശേരിയില്‍നിന്നും തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. പൂര്‍ണമായും സംഘപരിവാര നിയന്ത്രണത്തിലായിരുന്നു ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, കോടികള്‍ സമാഹരിച്ച ശേഷം ഒരുവര്‍ഷത്തിനുള്ളില്‍തന്നെ ബാങ്ക് അടച്ചൂപൂട്ടുന്ന നിലയാണുണ്ടായത്. ബാങ്കിന്റെ ഡയറക്ടര്‍മാര്‍തന്നെ ചെയര്‍മാനെതിരേ പരാതി നല്‍കി നിക്ഷേപകരെ കബളിപ്പിക്കാനും ശ്രമം നടന്നതായും ആരോപമുണ്ട്.

Previous Post

എം ഇ എസ് സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Next Post

പട്ടയങ്ങളുടെ വിതരണത്തിലെ തടസം പരിശോധിക്കും: മന്ത്രി

Palakkad News

Palakkad News

Next Post
പട്ടയങ്ങളുടെ വിതരണത്തിലെ തടസം പരിശോധിക്കും: മന്ത്രി

പട്ടയങ്ങളുടെ വിതരണത്തിലെ തടസം പരിശോധിക്കും: മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News