കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ, സംസ്ഥാന വ്യാപകമായി നടത്തുന്ന നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് നടത്തുന്ന പ്രതിഷേധ ധർണ്ണ ആലത്തൂരിൽ,ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സലീം തെന്നിലാപുരം ഉദ്ഘാടനം ചെയ്യുന്നു.മേഖല സെക്രട്ടറി കെ.ശശികുമാർ സ്വാഗതം പറഞ്ഞു. മേഖല ജോയിൻറ് സെക്രട്ടറി ശ്രീമതി പി.രമണി അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു കിഴക്കേ പാടം നന്ദി പറഞ്ഞു.










