കൊട്ടേക്കാട് ആനപ്പാറ പുലരി കലാ-സാംസ്കാരിക വേദിയുടെ വായനശാല എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കൽപകം അധ്യക്ഷയായി. മരുതറോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഉണ്ണികൃഷ്ണൻ എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു, സിപിഐഎം ലോക്കൽ സെക്രട്ടറി കെ.ബി.മുരളീധരൻ ഫോട്ടോ അനാച്ചാദനം ചെയ്തു, കെ.അശോകൻ, കെ.രമേഷ് എന്നിവർ സംസാരിച്ചു. എം.എ.ജിതിൻരാജ് സ്വാഗതവും എ.ഗുരുവായുരപ്പൻ നന്ദിയും പറഞ്ഞു.