കഞ്ചിക്കോട് ബെമൽ കമ്പനിക്കു മുന്നിൽ ബെമൽ സംരക്ഷിക്കുന്നതിനായി പ്രതിഞ്ജ ചൊല്ലി സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു.
CITUവിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻപ്രതിരോധ വകുപ്പിനു കിഴിലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട്ടെ ബെമൽ കമ്പനിക്കു മുന്നിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടി CITU സംസ്ഥാന കമ്മിറ്റി അംഗമായ സ.SB രാജു ഉദ്ഘാടനം ചെയ്തു, CITU പുതുശ്ശേരി ഡിവിഷൻ സെക്രട്ടറി സ: K സുരേഷ് അധ്യക്ഷത വഹിച്ചു. ബെമൽ എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി സ: S. ഗിരിഷ് ,CITU ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. Mസുഭാഷ്, സ. Rഹരിദാസ്, N.ചൊക്കനാഥൻ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ സ: സിദ്ധാർത്ഥൻ, CITU ഡിവിഷൻ ഭാരവാഹികളായ സ: Sരമേഷ് സS സജീത്ത്, സ: M .ബിനുകുമാർ തുടങ്ങിയ സഖാക്കൾ പങ്കെടുത്തു. രാജ്യസുരക്ഷ സ്ഥാപനമായ ബെമലും കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിജ്ഞ എടുത്താണ് സ്വാതന്ത്ര്യ ദിന പരിപാടി അവസാനിപ്പിച്ചത്.