ഇനി എന്നും നൂറടി ഉയരത്തിൽ കൂറ്റൻ ദേശീയ പതാക പാലക്കാട് റെയിൽവേ ജംഗ്ഷനിൽ യാത്രക്കാരെ സ്വാഗതം ചെയ്യും
പാലക്കാട് ജംഗ്ഷൻ(ഒലവക്കോട്) റെയിൽവേ സ്റ്റേഷനിൽ 100 അടി ഉയരത്തിൽ 20 x 30 അടി വലിപ്പമുള്ള ദേശീയ പതാക സ്ഥാപിച്ചു. പൗരന്മാർക്കിടയിൽ ദേശസ്നേഹം പ്രോത്സാഹിപ്പിക്കുന്നതിനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സ്മാരക പതാക ഉയർത്തുന്നത്.
പതാക 100% പോളിസ്റ്റർ (knitted polyester)
ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് കൂടാതെ അൾട്രാവയലറ്റ് രശ്മികൾ ബാധിക്കാത്ത സംരക്ഷിത നിറങ്ങൾ ഉപയോഗിച്ച് നമ്മുടെ രാജ്യത്തിന്റെ ഫ്ലാഗ് കോഡ് (പതാക ചട്ടം) അനുസരിച്ച് അച്ചടിക്കുകയും ചെയ്താണ്. സന്ധ്യാസമയത്ത് ദേശീയ പതാക താഴ്ത്തുകയോ ദേശീയ ദുഃഖാചരണ സമയത്ത് പകുതി താഴ്ത്തുകയോ ചെയ്യേണ്ടതില്ല.
ഏവർക്കും സായാഹ്നം ദിന പത്രത്തിന്റെയും, പാലക്കാട് ന്യൂസിന്റെയും സ്വാതത്ര ദിനാശംസകൾ