പാലക്കാട് : ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന ഹയർ സെക്കണ്ടറി മീറ്റിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിനികൾക്കായി നടത്തുന്ന ‘ഹയർ മീറ്റ് 2021’ ആരംഭിച്ചു. ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശബ്നാസ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകയും കൗൻസിലറുമായ സൗമിയ എം.എസ്. സംസാരിച്ചു. 14, 15 ദിവസങ്ങളിൽ വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി, , ഷമീമ സക്കീർ, അബ്ദുൽ വാസിഹ് ദർമഗിരി, സ്വാലിഹ് കുന്നക്കാവ്, അഷ്റഫ് കൊണ്ടോട്ടി തുടങ്ങിയവർ സംസാരിക്കും. ഇസ്ലാമിക പ്രസ്ഥാനം, വ്യക്തിത്വ വികസനം, സാഹോദര്യ രാഷ്ട്രീയം, കരിയർ ഗൈഡൻസ്, വിവിധ കലാവിഷ്കാരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പരിപാടി 15 ന് സമാപിക്കും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ്വി സമാപന സെഷൻ ഉദ്ഘാടനം ചെയ്യും.
ഫോട്ടോ : ‘ഹയർ മീറ്റ് 2021’ ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു