Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മലയോരമേഖലകളിൽ പ്രതീക്ഷ ഉയർത്തി റബർ വില ഉയരുന്നു -ജോജി തോമസ്

Palakkad News by Palakkad News
5 years ago
in CHITTUR
0
മലയോരമേഖലകളിൽ പ്രതീക്ഷ ഉയർത്തി റബർ വില ഉയരുന്നു -ജോജി തോമസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലയോരമേഖലകളിൽ പ്രതീക്ഷ ഉയർത്തി റബർ വില ഉയരുന്നു.ജോജി തോമസ്
 നെന്മാറ : മലയോര റബ്ബർ കൃഷി മേഖലയിൽ റബ്ബർ വില ഉയരുന്നത് കർഷകരിൽ പ്രതീക്ഷ ഉണർത്തുന്നു. ഒരു കിലോ ഷീറ്റ് റബറിന് 176 രൂപയും ഒരു കിലോ റബ്ബർ പാലിന് 135 രൂപയായും ഉയർന്നതോടെയാണ് റബ്ബർ കൃഷി മേഖല പുതിയ പ്രതീക്ഷകളിൽ എത്തിയത്. ഇതോടെ സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച താങ്ങു വിലയേക്കാൾ ഉയർന്ന വിലയിലെത്തി. കഴിഞ്ഞവർഷത്തെ സീസണിൽ കർഷകനു കിട്ടിയ ഏറ്റവും ഉയർന്ന വില 165 രൂപയായിരുന്നു. രണ്ടുമാസം മുമ്പ് റബ്ബർ വില 140 രൂപയിൽ താഴെ എത്തിയിരുന്നു. ഓരോ ആഴ്ചയും വില ഉയർച്ചയും താഴ്ചയും രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വില 170 രൂപയ്ക്ക് മുകളിലാണ്. റബർ മരങ്ങൾക്ക് ഷെയ്ഡ് ഇട്ട് ടാപ്പിംഗ് ആരംഭിച്ച റബ്ബർ കർഷകർ മാത്രമേ ഇപ്പോൾ റബ്ബർ ടാപ്പിംഗ് നടത്തുന്നുള്ളൂ. മഴക്കാലമായതിനാൽ ഷീറ്റുകൾ പുകയിട്ട് ഉണക്കി എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ബഹുഭൂരിപക്ഷം കർഷകരും റബ്ബർ പാൽ ആയി തന്നെ വിൽക്കുന്നതിനാൽ മാർക്കറ്റിൽ ഷീറ്റുകളുടെ വരവും കുറവാണ്. 60 ശതമാനം ലാറ്റെക്സ് ഉള്ള റബ്ബർ പാലിന് 135 രൂപവരെ കൊഴുപ്പ് (ഡി. ആർ. സി.) അനുസരിച്ച് വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ശരാശരി ഉയർന്ന ഗ്രേഡിലുള്ള റബ്ബർ ഷീറ്റിന് ലഭിച്ച വിലയാണ് ഇപ്പോൾ റബ്ബർ പാലിന് ലഭിക്കുന്നത്. കയ്യുറകൾ, റബർ ബാൻഡ് , ചിലതരം കുഷൻ തുടങ്ങിയ റബ്ബർ പാൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യവസായങ്ങൾക്കായാണ് റബ്ബർപാൽ കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്നത്. ടാപ്പിംഗ് ചെയ്തു കിട്ടുന്ന റബ്ബർപാൽ അതേപടി അരിച്ച് അമോണിയ ഒഴിച്ച ബാരലുകളിൽ സൂക്ഷിക്കേണ്ട ചുമതല മാത്രമാണ് കർഷകർക്കുള്ളത് ബില്ല് ഇടുന്ന ദിവസം റബ്ബർ പാലിലെ കൊഴുപ്പിന്റെ അളവു നോക്കി കമ്പനികൾ കർഷകർക്ക് പണം നൽകുന്നു.    അമോണിയ നിറച്ച ബാരലുകൾ കർഷകർക്ക് എത്തിച്ചു നൽകുകയും ആവശ്യപ്പെടുമ്പോൾ കൊണ്ടുപോകുകയും കമ്പനികൾ ചെയ്യുന്നതിനാൽ വർഷകാലത്തെ വിറക് ഉപയോഗിച്ച് പൂപ്പൽ പിടിക്കാതെ പുകയിട്ട് ഉണക്കി ഷീറ്റ് ആക്കി മാറ്റേണ്ട ബുദ്ധിമുട്ടിൽ നിന്നും കർഷകർ രക്ഷ നേടുന്നുണ്ട്. വർഷകാലത്ത് ഉത്പാദിപ്പിക്കുന്ന റബ്ബർ ഷീറ്റുകൾ പൂപ്പൽബാധ ഏൽക്കുന്നതിനാൽ കൂടുതൽ കാലം സൂക്ഷിക്കാനും കഴിയാറില്ല. ഷീറ്റ് റബ്ബർ വില ഉയർന്നു നിൽക്കുന്നതിനാൽ കർഷകർ ഉത്പാദിപ്പിക്കുന്ന റബ്ബർ ഷീറ്റുകൾ ഉടൻ വിപണിയിൽ വിൽക്കുന്നുണ്ട്. ചിറ്റൂർ, ആലത്തൂർ മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ മലയോരമേഖലകളിലാണ് ജില്ലയിൽ കൂടുതൽ റബ്ബർ കൃഷി ഉള്ളത്. പടം മീഡിയ:  പ്ലാസ്റ്റിക് ഷേഡ് പിടിപ്പിച്ച് ടാപ്പിംഗ് നടത്തുന്ന റബ്ബർതോട്ടം

Previous Post

ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം നടത്തി

Next Post

കലാകാരന്മാരുടെ ദേശീയ സംഘടന നിൽപ് സമരം നടത്തി

Palakkad News

Palakkad News

Next Post
കലാകാരന്മാരുടെ ദേശീയ സംഘടന നിൽപ് സമരം നടത്തി

കലാകാരന്മാരുടെ ദേശീയ സംഘടന നിൽപ് സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News