Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാഹനത്തിന് രൂപമാറ്റം: ഒരു മാസത്തിനിടെ പാലക്കാട് ജില്ലയിൽ 23 പേർക്കെതിരെ നടപടി

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാഹനത്തിന് രൂപമാറ്റം: ഒരു മാസത്തിനിടെ പാലക്കാട് ജില്ലയിൽ 23 പേർക്കെതിരെ നടപടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കമ്പനി പുറത്തിറക്കുമ്പോഴുള്ള നിലയിൽനിന്ന് വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് ഒരു മാസത്തിനിടെ പാലക്കാട്ട് 23 വാഹന ഉടമകൾ പിടിയിലായി. ജൂലായിൽ പിടിയിലായവരിൽനിന്ന് 11.5 ലക്ഷം രൂപ പിഴയീടാക്കി. മോട്ടോർവാഹനവകുപ്പിൽ പണമടച്ച് ചില ഘട്ടങ്ങളിൽ രൂപമാറ്റം വരുത്താമെന്ന നിയമത്തിന്റെ മറവിലാണ് ഇവരിൽ ഭൂരിഭാഗവും വാഹനങ്ങൾക്ക് മോടികൂട്ടിയത്. മറ്റുള്ള വാഹനക്കാർക്കും യാത്രക്കാർക്കും പ്രശ്നം ഉണ്ടാക്കുന്നരീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്തിയതിനാണ് ഇവർക്കെതിരേ പിഴിയീടാക്കിയതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. അനുമതിയില്ലാതെ വാഹനങ്ങൾ മോടിപിടിപ്പിച്ചാൽ 5,000 രൂപയാണ് പിഴ. നേരത്തെ ഇത് 500 രൂപയായിരുന്നു. ചെറിയ നിയമലംഘനങ്ങൾക്ക് 250 രൂപ മുതലാണ് പിഴയീടാക്കുക.

അനുമതിയോടെ രൂപം മാറ്റാം:-

വാഹനത്തിന്റെ പെയിന്റിൽ മാറ്റം വരുത്താൻ 950 രൂപ അടച്ച് അനുമതി വാങ്ങാം.വാഹനങ്ങളുടെ ഓരോ വ്യത്യസ്തതയുടെയും പ്രത്യേകത അനുസരിച്ച് മറ്റാർക്കും പ്രയാസമില്ലാത്തരീതിയിൽ വാഹനം മോടിപിടിപ്പിക്കാം.ടയറുകൾ മാറ്റുന്നത് വാഹനത്തിന് നിഷ്കർഷിക്കപ്പെട്ട ഗുണനിലവാരവും കൃത്യതയും പാലിച്ചാകണം.

നിറം മാറ്റാൻ അനുമതിയുണ്ടെങ്കിലും ചില നിറങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. സൈന്യം, പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക നിറങ്ങൾ ഉപയോഗിക്കരുത്. വാഹനത്തിൽ സ്റ്റിക്കറുകളും എഴുത്തുകളും പരസ്യത്തിനായി പണം അടച്ച് പതിപ്പിക്കാം. ഇതിൽ ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന എഴുത്തുകളും ചിത്രങ്ങളും പാടില്ല. സിനിമാതാരങ്ങളുടെ ചിത്രങ്ങളും സിനിമാഡയലോഗുകളും അനാവശ്യമായി പതിപ്പിക്കാനും പാടില്ല. നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും അനുവദിക്കില്ല.
തുറന്ന വാഹനങ്ങൾ അടയ്ക്കാനും അടഞ്ഞവാഹനങ്ങൾ തുറന്നരീതിയിൽ മാറ്റം വരുത്താനും അനുവദിക്കില്ല. നേരത്തെ ഇതിന് അനുമതിയുണ്ടായിരുന്നു.
എൻജിനും ബോഡിയ്ക്കും വാഹനത്തിന്‍റെ നിശ്ചിത അളവിൽ കൂടുതലായുള്ള നിർമിതികൾ അനുവദിക്കില്ല. അധികമായി ലൈറ്റുകളും അനുവദിക്കില്ല. മഞ്ഞുള്ള സ്ഥലങ്ങളിൽ രണ്ട് ഫോഗ് ലൈറ്റുകൾ ഘടിപ്പിക്കാം. മഞ്ഞില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ ഇത് മറയ്ക്കണം.

സുരക്ഷ പരിശോധിക്കും:-

രൂപമാറ്റം വരുത്തുമ്പോൾ വാഹനത്തിന്റെ സുരക്ഷിതത്വമാണ് പ്രധാനമായും പരിശോധിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന. മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന കാര്യങ്ങൾ വാഹനത്തിലുണ്ടെങ്കിൽ പിഴയീടാക്കും.
പാലക്കാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.എം.കെ. ജയേഷ് കുമാർ പറഞ്ഞു

Previous Post

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

മാറിടത്തിന്റെ വലിപ്പം ചോദിച്ച ശേഷം അശ്ലീല വീഡിയോ അയക്കും. യുവാവ് അറസ്റ്റിൽ

Palakkad News

Palakkad News

Next Post
മാറിടത്തിന്റെ വലിപ്പം ചോദിച്ച ശേഷം അശ്ലീല വീഡിയോ അയക്കും. യുവാവ് അറസ്റ്റിൽ

മാറിടത്തിന്റെ വലിപ്പം ചോദിച്ച ശേഷം അശ്ലീല വീഡിയോ അയക്കും. യുവാവ് അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News