നെന്മാറ: യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമൊക്കിൽ യൂത്ത് കോൺഗ്രസ്സ് പതാക ഉയർത്തി.
+2, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രബിതജയൻ ഉൽഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സജിൽ കൽമൊക്ക് അദ്ധ്യക്ഷ വഹിച്ചു. ഷാജിതെക്കേതിൽ, സി.സി.സുനിൽ, മഞ്ചുഷദിവാകരൻ, ആർ.സുരേഷ്, വി.ഉണ്ണികൃഷ്ണൻ, കെ.പി.ജോഷി, സി.ഇസ്മയിൽ, എം.വൈശാഖ്, സി.വി.ബാബു, ഡിജുദിവാകരൻതുടങ്ങിയവർ നേതൃത്വം നൽകി.