പാലക്കാട്:ഫ്രറ്റേണിറ്റി നടത്തുന്ന ‘മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ’ ഭാഗമായി ജില്ലയിലെ പ്ലസ് വൺ,ഡിഗ്രി സീറ്റ് അപര്യാപ്തത,ഓൺ ലൈൻ വിദ്യാഭ്യാസ വിവേചനം എന്നിവ പരിഹരിക്കാൻ ഇടപെടണമെന്നും നിയമസഭയിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും നേതാക്കൾ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന് നിവേദനം നൽകി.ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,മണ്ഡലം പ്രസിഡന്റ് ത്വാഹ മുഹമ്മദ് എന്നിവരാണ് നിവേദനം നൽകിയത്.
Photo:ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിൽ എം.എൽ.എക്ക് നിവേദനം നൽകുന്നു.