കല്ലടിക്കോട്• ദേശീയപാതയിൽ അപകടത്തുരുത്തായി മാറിയ കരിമ്പ പനയംപാടം, കല്ലടിക്കോട് പാറോക്കോട് മേഖലകളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി. റോഡിന്റെ ഉപരിതലത്തിലുള്ള ഘർഷണത്തിന്റെ തോത്, ഇറക്കവും വളവും മൂലം റോഡിൽ നിന്ന് വാഹനം വഴുതി മാറുന്നുണ്ടോ, ചരിവിന്റെ അനുപാതം തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
എംവിഐ പി.ജെ. റെജി, എഎംവിഐ മാരായ പി.വി. സജീവ്, എൻ. സാബിർ, അനന്ദഗോപാൽ എന്നിവരും ഐഐടിയിൽ നിന്ന് ഡോ. ബി.കെ. ഭവത്രഥൻ, ശിൽപ ആർ. നായർ, കെ.എ. ധന്യ, സി.ആർ.നീരജ് ഉൾപ്പെട്ട സംഘം ആണ് പരിശോധന നടത്തിയത്.