മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ വെള്ളാരംകുന്ന് കോവിഡ് പോസിറ്റീവായിരുന്ന കുടുംബത്തിന്റെ രോഗം ബേധമായപ്പോൾ അവരുടെ വീടും പരിസരവും എസ്ഡിപിഐ പ്രവർത്തകർ അണുവിമുക്തമാക്കി.
വിവരവകാശ പ്രവർത്തകൻ ശംസുദ്ധീൻ നീരാണിയാണ് കോവിഡ് ബേധമായ ഗർഭിണിയടക്കമുള്ള കുടുമ്പത്തിന്റെ ബുദ്ധിമുട്ട് എസ്.ഡി.പി.ഐ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി അംഗം മൻസൂർ മണ്ണാർക്കാടിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
ഒരുവർഷത്തിലേറെയായി കോവിഡ് ദുരിതാശ്വാസ പ്രവർത്തന മേഖലയിലുള്ള എസ്ഡിപിഐ ടീം മണ്ണാർക്കാട് നിരവധി മൃതദേഹങ്ങൾ കോവിഡ് മാനതണ്ഡപ്രകാരം സംസ്കരിക്കുകയും കോവിഡ് രോഗികളുടെ വീടും പരിസരവും അണുവിമുതമാക്കുകയും ചെയ്തു പോരുന്നു.
എസ്ഡിപിഐ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി അംഗം മൻസൂർ മണ്ണാർക്കാട് എസ്ഡിപിഐ ആനമൂളി ബ്രാഞ്ച് പ്രസിഡന്റ് സിയാദ് ആനമൂളി എസ്ഡിപിഐ തെങ്കര പഞ്ചായത്ത് കൗൺസിലർ ഷമീർ ആനമൂളി എന്നിവരാണ് വീട് അണുമുക്തമാക്കിയത്.
വിവരവകാശ പ്രവർത്തകൻ ഷംസു നീരാണി പങ്കെടുത്തു.
പരിസര പ്രദേശങ്ങളിലുള്ള ബസ് സ്റ്റോപ്പുകൾ സംഘം അണുവിമുക്തമാക്കിയത് പ്രദേശവാസികളുടെ പ്രശംസക്ക് കാരണമായി.