കൊല്ലങ്കോട്: കെ.ജി.ഒ.എഫ് ചിറ്റൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി പി. വിജയകുമാർ,കെ.ജി.ഒ.എഫ് വനിതാ സംസ്ഥാന സെക്രട്ടറി എം.എസ് റീജ ,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ഷാജഹാൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ. ഷിറാഫ്, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി സി.മുകുന്ദകുമാർ,സി.പി.ഐ എൽ.സി സെക്രട്ടറി എം.എസ് രാമചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു. റെജിൻ അധ്യക്ഷത വഹിച്ചു ഫ്രാൻസിസ് സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു.