കിഴക്കഞ്ചേരി:പാണ്ടാംങ്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി കിഴക്കേക്കളത്തിൽ വീട്ടിൽ ഭാസ്കരൻ മകൻ ശശി (34)യാണ് മരിച്ചത്.
നിർമ്മാണം നടക്കുന്ന വീട്ടിൽ ജോലിക്കിടെയാണ് അത്യാഹിതം.ഉടൻതന്നെ വടക്കഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. പാണ്ടാംങ്കോട് ഷമീറിന്റെ വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെയാണ് ശശിക്ക് ഷോക്കേറ്റത്.മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ. മംഗലം ഡാം പോലിസ് മേൽനടപടികൾ സ്വീകരിച്ചു.










