ഖാദി മേഖലയിൽ ജോലി ചെയ്യുന്ന നൂൽപ്പു നെയ്ത്തു തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കണമെന്നും, ലോക്ക് ടൗണിനു മുമ്പു വാങ്ങിയ വേതനാടിസ്ഥാനത്തിൽ ഇൻസെൻ്റീവ് നൽകണമെന്നും 3000 രൂപ ഉൽസവബത്ത അനുവദിക്കണമെന്നും ഒരു വർഷം ജോലി ചെയ്ത മുഴുവൻ തൊഴിലാളികളേയും ക്ഷേമനിധിയിലും ഇ.എസ്.ഐയിലും ഉൾപ്പെടുത്തണമെന്നും ഇൻകം സപ്പോർട്ട് സ്കീം കുടിശ്ശിക തീർത്തു നല്കണമെന്നും സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ ഓൺലൈൻ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ അധ്യക്ഷതവഹിച്ചു. വർക്കിങ്ങ് പ്രസിഡണ്ട് എം.ഗീത, ബിന്ദു അനിൽ, പി. മൃദുല, പി.വിദ്യ, ശാലിനി, എസ്.ജ്യോതി, കെ. സജിത, പി.സുധാമണി, പി.ശാന്തകുമാരി, പി.ഹസീന, കെ. സ്മിത, പ്രസന്ന എന്നിവർ സംസാരിച്ചു.