കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവിട്ടു.
പ്രദേശത്തെ 558 ഏക്കർ ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം മാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥയിലാണ് ഭൂമി ഏറ്റെടുക്കുക.
സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് വിദഗ്ധ സമിതിയും ജില്ലാ കലക്ടറും ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്