കോൺഗ്രസ് പ്രധിഷേധ ജ്വാല നടത്തി
ബഹുമാനപെട്ട സുപ്രീം കോടതി പ്രതി പട്ടികയിൽ ഉൾപ്പെടുത്തി വിചാരണ നേരിടാൻ ഉത്തരവിട്ട സംസ്ഥാന വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്, കെ പി സി സി യുടെ നിർദ്ദേശാനുസരണം പാലക്കാട് ടൌൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു, ഒലവക്കോട് ജംക്ഷനിൽ നടത്തിയ പരിപാടി കെ പി സി സി സെക്രട്ടറി പി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വാദിക്കും പ്രതിക്കും വേണ്ടി കേസ് നടത്തുന്ന സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കയാണ്. രാജി ആവശ്യപ്പെടാത്തത് ഭാവിയിൽ ഉണ്ടാകാനിടയുള്ള വിധി പ്രതീക്ഷിച്ചാണെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി വി സതീഷ് അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, ഡി ഷജിത്കുമാർ, റാഫി ജൈനിമേട് ,കെ.എൻ .സഹീർ, ഹരിദാസ് മച്ചിങ്ങൽ.സി നിഖിൽ, സി എൻ ഉമ, അഖിലേഷ് അയ്യർ, ഷെരീഫ് റഹിമാൻ, വി പ്രവീൺ എന്നിവർ പ്രസംഗിച്ചു