വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കുക.KPSTA
പാലക്കാട്.ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
വി.ശിവൻകുട്ടി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി .എസ്.ടി.എ
പാലക്കാട് റവന്യൂ ജില്ല കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന
സീനിയർ വൈസ് പ്രസിഡൻറ് എം ഷാജു ഉദ്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടറി ബി.
സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി .ജില്ല പ്രസിഡൻ്റ് ഷാജി എസ്
തെക്കേതിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ കെ.ശ്രീജേഷ് ,ലക്ഷ്മി
നാരായണൻ ,രാമദാസ്, എം. ശ്രീജിത് കെ.ഷംസുദ്ദീൻ ,നരസിംഗ് ,രമേഷ് പാറപ്പുറം
,ജി.മുരളീധരൻ ,ദിലീപ്എന്നിവർ സംസാരിച്ചു