മണ്ണാർക്കാട്: ജന്മനാ കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും, ഇല്ലായ്മകളോട് പടപൊരുതി അർച്ചന നേടിയ ഈ A+ കൾക്ക് പത്തരമാറ്റ് തിളക്കം നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് അർച്ചന. ശിവൻകുന്ന് സ്വദേശികളായ സുരേഷ് ബാബു സീത ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവളായ അർച്ചനക്ക് ജന്മനാ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാതിരുന്നിട്ടും സാധാരണ കുട്ടികളോടൊപ്പം പഠിച്ചാണ് ഈ നേട്ടം കൈവരിച്ചത്, ഓൺലൈൻ ക്ലാസുകൾ അമ്മയും സഹോദരങ്ങളും അർച്ചനയോടൊപ്പം ഇരുന്ന് കാണുകയും ശേഷം ആംഗ്യ ഭാഷയിൽ മനസ്സിലാക്കി കൊടുക്കുകയും ചെയ്യും . പഠനത്തിൽ ഏറെ മിടുക്കിയായ ഇവൾ അധ്യാപകർക്കും ഏറെ പ്രിയപ്പെട്ടവളാണ്. അർച്ചനയുടെയും അമ്മയുടെയും അധ്യാപകരുടെയും കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ വിജയം.