ഒറ്റപ്പാലം: വരോട് ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്തത് അന്വേഷിക്കുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ ടി. ലത. കുട്ടികൾക്ക് പഠനത്തിന് ഫോൺ ഇല്ലാത്തതിനെ കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത് എന്നും വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ടി. ലത പറഞ്ഞു