പാലക്കാട് ജില്ലാ അമേച്ച്വർ ബോക്സിംഗ് അസോസിയേഷൻ ഇന്ത്യൻ ഒളിംപിക് താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ജൂലൈ 22 നു
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എല്ലാ ക്ലബ്ബുകളുമായും സഹകരിച്ച്
എന്ന പേരിൽ പാലക്കാട് ജില്ലയിൽ മുഴുവനായും സംഘടിപിക്കുന്നു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 22 നു രാവിലെ 11 മണിക്ക് പാലക്കാട് കോട്ട മൈതാനം ഓപ്പൺ ജിമ്മിൽ വച്ച് ജില്ലാ അഡീഷണൽ SP ശ്രീ പ്രശോഭ് അവർകൾ ജില്ലാ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ MK പുഷ്കരൻ അവർകളുടെ അദ്ധ്യക്ഷതയിൽ നിർവഹിക്കുന്നു. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ P രാജേഷ്, സെക്രട്ടറി ശ്രീ ബൈജു എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും,
ഉദ്ഘാടനത്തിനു ശേഷം ബോക്സിംഗ് താരങ്ങൾ ജില്ലയിലെ വിവിധ ബോക്സിംഗ് ക്ലബ്ബുകളിലും, മറ്റുമായി കോവിഡ് 19 പ്രോട്ടോകോളുകൾ പാലിച്ച് ഒരു ലക്ഷത്തിലതികം പഞ്ചുകൾ പഞ്ചിംഗ് ബാഗുകളിൽ ചെയ്ത് പൂർത്തികരിച്ച് കൊണ്ട് ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതാണ്.