വ്യാപാരികൾക്ക് കൊറോണബോധവൽക്കരണ ക്ലാസ് നടത്തി.
മലമ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിനുവേണ്ടി മലമ്പുഴ പോലീസ് സ്റ്റേഷനിൽ കൊറോണ ബോധവൽക്കരണ ക്ലാസ് നടത്തി. സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണബോധവൽക്കരണ ക്ലാസ് നയിച്ചു.’
മലമ്പുഴ സ്റ്റേഷനിലേക്കള്ള സർജിക്കൽ മാസ്ക്, സാനിറ്ററൈഷർ എന്നിവ യൂണിറ്റ് പ്രസിഡൻ്റ് എം.സുരേഷ് കുമാർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണക്ക് കൈമാറി. വ്യാപാരികൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ക്ലാസിൽ പ്രത്യേകം നിർദ്ദേശിച്ചു.
എം. സുരേഷ്കുമാർ;അപ്പുക്കുട്ടൻ, ഗംഗാധരൻ, എൽ ജോ-പി- ജോർജ്ജ്, അബ്ബാസ്, ഉദയൻ- എന്നിവർ ക്ലാസിൽ പങ്കെടുത്തു.
ഫോട്ടോ: വ്യാപാരികൾക്കായി മലമ്പുഴ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണ കോറോണ ബോധവൽക്കരണ ക്ലാസെടുക്കുന്നു.