കേരളശ്ശേരി : കേരളശ്ശേരി ഹൈസ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും, സ്കൗട്ട് ആൻഡ് ഗൈഡും ചേർന്ന് 10 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു
വിതരണോദ്ഘടനം കോങ്ങാട് എംഎൽഎ അഡ്വ. കെ ശാന്തകുമാരി നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് പി ശശി അധ്യക്ഷത വഹിച്ചു
കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ മുഖ്യാതിഥിയായി.
ആശംസകൾ അർപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ എം, വാർഡ് മെമ്പർമാരായ രാജീവ് പി, രാഹുൽ പി സി, പ്രധാനാധ്യാപിക പി രാധിക,
പ്രിൻസിപ്പൽ സിനു എൻ എസ്, മാനേജ്മെന്റ് കമ്മിറ്റി ശങ്കരൻ സി എസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പ്രതിനിധിയായി കോങ്ങാട് എസ് ഐ മണികണ്ഠൻ കെ, ജനമൈത്രി പോലീസ് കോങ്ങാട് ഷമീർ ബി എസ്, സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിനിധി ഡി ഒ സി സതി എസ്, പൂർവ്വ വിദ്യാർത്ഥി സിദ്ധീഖ് പി എസ്, ഗൈഡ് ക്യാപ്റ്റൻ തുളസി ദേവി ടീച്ചർ എന്നിവർ സംസാരിച്ചു
അദ്ധ്യാപകരായ കെ കൃഷ്ണൻ കുട്ടി, ആർ കവിത, രേഖ പി എൻ, നൗഷാദ് വി എം,എ ടി ഹരിപ്രസാദ്, ദിവ്യ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ : സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും, സ്കൗട്ട് ആൻഡ് ഗൈഡും ചേർന്ന് മൊബൈൽ
വിതരണോദ്ഘടനം കോങ്ങാട് എംഎൽഎ അഡ്വ. കെ ശാന്തകുമാരി നിർവഹിക്കുന്നു