Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

:ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര ഇന്ന് ആരംഭിക്കും.
പാലക്കാട്‌:ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യങ്ങളൊരുക്കുക,ആദിവാസി മേഖലകളിലെ പഠന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കുക,ഉപരിപഠനത്തിന് സൗകര്യമില്ലാതെ പൊതുവിദ്യാഭ്യാസ രംഗത്ത് നിന്നും പുറത്താക്കപ്പെടുന്ന ജില്ലയിലെ പതിനായിരങ്ങൾക്ക്‌ പഠനാവസരങ്ങൾ ഒരുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ജൂലൈ 16,17,18 ദിവസങ്ങളിൽ ജില്ലയിൽ ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ അവകാശപ്രഖ്യാപന യാത്ര സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെയടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇപ്പോഴും ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്തത്.എസ്.എസ്.എൽ.സി വിജയിച്ച 38,518 വിദ്യാർഥികൾക്കായി 24,150 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിൽ ഗവൺമെന്റ്,എയ്ഡഡ് മേഖലയിലുള്ളത്.14,620 സീറ്റുകളുടെ കുറവ്.മറ്റ് ഉപരിപഠന സാധ്യതകളായ വി. എച്ച്.എസ്.ഇ,പോളി ടെക്‌നിക്,ഐ.ടി.ഐ എന്നിവയുടെ 4951 സീറ്റുകൾ കൂട്ടിയാൽ പോലും 9417 സീറ്റികളുടെ കുറവ് പൊതുവിദ്യാഭ്യാസ മേഖലയിലുണ്ട്. എസ്.എസ്.എൽ.സി സേ,സി.ബി എസ്.ഇ,ഐ.സി.എസ്.ഇ പത്താം തരം എന്നിവയുടെ ഫലങ്ങൾ കൂടി വരുന്നതോടെ വിദ്യാർത്ഥികളുടെ എണ്ണം കൂടി സീറ്റ്‌ അപര്യാപ്തത 15,000 ആകും.വർഷങ്ങളായുള്ള ഈ പ്രശ്നം പരിഹരിക്കാൻ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ മലബാർ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കാൻ ഇടത് സർക്കാർ തയ്യാറാകണം.
അവകാശപ്രഖ്യാപന യാത്രയുടെ ഭാഗമായി ഫ്രറ്റേണിറ്റി ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ സന്ദർശനം നടത്തും. അവിടങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ വിവരശേഖരണം നടത്തും.മുതലമട നരിപ്പാറ ചള്ളയിൽ വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിയ 3 ആദിവാസി വീടുകളിൽ വയറിങ് ചെയ്തുകൊടുക്കുകയും കറണ്ട് ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യും.ഓൺലൈൻ വിദ്യാഭ്യാസ വിവേചനം, സീറ്റ്‌ അപര്യാപ്തത എന്നിവ പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് നിവേദനം നൽകും. ഉദ്യോഗസ്ഥർ,സാമൂഹ്യ പ്രവർത്തകർ എന്നിവരെയും സന്ദർശിക്കും. വെള്ളിയാഴ്ച പാലക്കാട് നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ഒന്നാം ദിനം മുതലമട, അംബേദ്കർ കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തും. രണ്ടാം ദിനം നെല്ലിയാമ്പതിയി ആദിവാസി ഊരുകളിളും മൂന്നാം ദിനം അട്ടപ്പാടി ഊരുകളിളും സന്ദർശനം നടത്തും. ഈ പ്രദേശങ്ങളിൽ എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളെ യാത്രയുടെ ഭാഗമായി അനുമോദിക്കുകയും ചെയ്യും.

ഫ്രെട്ടേണിറ്റി ജില്ല പ്രസിഡൻ്റ് റഷീദ് പുതുനഗരം;ജനറൽ സെക്രട്ടറി കെ. എം.സബീർ അസൻ: സെക്രട്ടറി – റഫീക്ക് പുതുപ്പള്ളി തെരുവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Previous Post

മോഷ്ടിച്ച സ്കൂട്ടറുമായി എത്തിയ യുവാക്കൾ പൊലീസിനെ മർദ്ധിച്ചു

Next Post

കേന്ദ്ര സർകാർ നയം തിരുത്തുക : BSNL ജീവനക്കാർ നിൽപ്പുസമരം നടത്തി.

Palakkad News

Palakkad News

Next Post
കേന്ദ്ര സർകാർ നയം തിരുത്തുക :  BSNL ജീവനക്കാർ നിൽപ്പുസമരം   നടത്തി.

കേന്ദ്ര സർകാർ നയം തിരുത്തുക : BSNL ജീവനക്കാർ നിൽപ്പുസമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News