ധോണിയിൽ സ്ത്രീയെ പുറത്താക്കിയ സംഭവം: സൗകര്യങ്ങൾ ഭർത്താവ് ഒരുക്കണമെന്ന് കോടതി
പാലക്കാട് യുവതിയെയും കുഞ്ഞിനേയും ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ ഇരുവർക്കും താമസം അടക്കം എല്ലാ സൗകര്യങ്ങളും ഭർത്താവ് ഒരുക്കണമെന്ന് കോടതി ഉത്തരവ്
പാലക്കാട് ധോണിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടിനു പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന് ഇടപെട്ടിരുന്നു. ഭര്‍ത്താവ് പുറത്താക്കിയ സ്ത്രീയെ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുടെ സംരക്ഷണത്തിന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ഹേമാംബിക പൊലീസിനും നിര്‍ദേശം നല്കി.