ജുമുഅ നമസ്കാരത്തിന് അനുമതി നൽകണമെന്നും, കടകൾ തുറന്നു പ്രവർത്തിക്കാൻ
അനുവദിക്കണം, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക എന്ന
ആവശ്യങ്ങളുമായി,കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ,
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ആഹ്വാന പ്രകാരം പുതുപ്പള്ളി തെരുവ് യൂത്ത്
ലീഗ് സെൻട്രൽ കമ്മിറ്റി നടത്തിയ ‘നിൽപ് സമരം’ മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ
അംഗം ടി എ അബ്ദുൽ അസീസ് ഉത്ഘാടനം നിർവഹിച്ചു.യൂത്ത് ലീഗ് വാർഡ്
പ്രസിഡണ്ട് മുജീബ് PPS അധ്യക്ഷനായി. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട്
M മുബീർ മുഖ്യപ്രഭാഷണം നടത്തി.മഹേഷ്, സിയാബ്, അനസ്, ഷാഹിം എന്നിവർ
പങ്കെടുത്തു.KM ഷിഫാൻ സ്വാഗതവും ഷഫീർ നന്ദി പറഞ്ഞു.