പല്ലാവൂർ: മരം കടപുഴകിവീണു വൈദ്യുത പോസ്റ്റുകൾ തകർന്നു.
കഴിഞ്ഞ ദിവസം പെയ്ത മഴയും, ശക്തമായ കാറ്റും മൂലം കുനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ, കൂടല്ലൂർ, ട്രാൻസ്ഫോർമർ 2 ൽ നിന്നും, ഇടക്കംപാടം ശിവദാസിൻ്റെ വീടിനിടക്കുള്ള രണ്ട് വൈദ്യുത പോസ്റ്റുകൾക്കാണ് തകർച്ച സംഭവിച്ചത്.
വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ സംഭവം സ്ഥലം സന്ദർശിച്ചു. അപകടം ഒഴിവാക്കുന്നതിന് മുൻകരുതലായി പ്രസ്തുത ഭാഗത്തെ വൈദ്യുത കണക്ഷനുകൾ വിച്ഛേദിച്ചു.