പാലക്കാട്: കോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് കോവിഡ് പ്രതിരോധിക്കുന്നതിനാവശ്യമായ സൂരക്ഷ ഉപകരണങ്ങൾ നൽകുക ,എല്ലാവർക്കും സൗജന്യ കോ വിഡ് പരിശോധനയും സൗജന്യ വാക്സിനും നൽകുക; റിസ്ക് അലവൻസായി പതിനായിരം രൂപയും അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഠ ഗൻവാടി വർക്കേഴ് ആൻ്റ് ഹെൽപേഴ്സ് അസോസിയേഷ (സി.ഐ.ടി.യു ) ൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ 500 കേന്ദ്രങ്ങളിൽ സമര o നടത്തി.
പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടന്ന ജില്ല തല ഉദ്ഘാടനം ജില്ല സെക്രട്ടറി വി.സരള നിർവ്വഹിച്ചു. ജ്യോതി ,സിത: സ്വർണ്ണലത :ഫരീദ: നന്ദകുമാരി – എന്നിവർ സംസാരിച്ചു.
മലമ്പുഴയിൽ ജില്ല വൈസ് പ്രസിഡൻ്റ് സി.അംബിക: ചിറ്റുരി ൽഷൈലജ ,ശ്രീകൃഷ്ണപുരം: പങ്കജവല്ലി;ആലത്തൂർ: ശോഭന, കണ്ണമ്പ്ര: തങ്കമണി ,വടക്കഞ്ചേരി ജില്ല പ്രസിഡൻറ് സാറാ ഉമ്മ.തൃത്താല: ഉഷരജനി;എന്നിവർ നേതൃത്വം നൽകി.